നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

മന്ത്രിമാരും മന്ത്രിമാരുടെ അഭിഭാഷകരും സോളാര്‍ കമ്മീഷനെ അവഹേളിച്ച് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മാത്യു ടി. തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ജുഡിഷ്യല്‍ കമ്മീഷനെ സംബന്ധിച്ച പരാമര്‍ശം സഭയില്‍ വേണ്ടെന്ന നിലപാടിലാണ് സ്പീക്കര്‍ എന്‍.ശക്തന്‍. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചു. ഇതിനെത്തുടര്‍ന്ന് സഭ അല്‍പ സമയത്തേക്ക് നിര്‍ത്തിവച്ചു. നേരത്തെ മുഖ്യമന്ത്രിയും കെ.ബാബുവും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചിരുന്നു.