ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനം

ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം 20 സെക്കന്റോളമാണ് അനുഭവപ്പെട്ടത്. 9.9ലേറെ കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
എന്നാല്‍ നഗരത്തിന്റെ കിഴക്കുള്ള സ്‌കാര്‍ബറോ കുന്നില്‍ നിന്ന് പാറക്കെട്ടുകള്‍ അടര്‍ന്നുവീണ് പ്രദേശമാകെ പൊടിയും പുകയും നിറഞ്ഞിരുന്നു.