എസ്.പി. സുകേശനെതിരെ കേസ്: അന്വേഷ ചുമതല എസ്.പി. പി.എന്‍. ഉണ്ണിരാജന്

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ്.പി. സുകേശനെതിരെ കേസിന്റെ അന്വേഷ ചുമതല ക്രൈംബ്രാഞ്ച് എസ്.പി. പി.എന്‍. ഉണ്ണിരാജന്. ക്രൈം ബ്രാഞ്ച് എഡിജിപി എസ്. ആനന്ദകൃഷ്ണനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നാലു മന്ത്രിമാരെ ബാര്‍കോഴ കേസില്‍ കുടുക്കാന്‍ ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സുകേശനെതിരായ കേസ്. ക്രൈംബ്രാഞ്ചിലെ കളങ്കരഹിതനായ ഉദ്യോഗസ്ഥനെക്കൊണ്ട് സുകേശനെതിരായ ആരോപണം അന്വേഷിപ്പിക്കണമെന്ന് ഡിജിപി സെന്‍കുമാര്‍ നിര്‍േദശിച്ചിരുന്നു.
സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയാണ് ഉത്തരവിട്ടത്. ബാര്‍ കോഴ കേസില്‍ സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അന്വേഷണം. ബാറുടമ ബിജു രമേശിനെതിരെയും അന്വേഷണമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടന്നെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ശുപാര്‍ശ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അംഗീകരിച്ച് സര്‍ക്കാരിന് കൈമാറി. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ്.അനന്തകൃഷ്ണന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി.