കേരളത്തിൽ എയിംസ് കോഴിക്കോട് വേണമെന്ന് പിടി ഉഷ

ശാരിക
തിരുവനന്തപുരം l സംസ്ഥാനത്തെ എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം രൂക്ഷം. സംസ്ഥാന സർക്കാർ കണ്ടെത്തിയ കോഴിക്കോട് തന്നെ എയിംസ് വേണമെന്ന ആവശ്യമാണ് ബിജെപി എം പി പി ടി ഉഷ ഉന്നയിച്ചത്. ഇക്കാര്യം കാണിച്ച് ബിജെപി ജില്ലാ ഘടകത്തിന്റെ അനുമതിയോടെ അവർ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
എന്നാല്‍ ആലപ്പുഴയിലോ തൃശൂരിലോ എയിംസ് വേണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. ഇത് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് നടന്നില്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ പാടേ തള്ളിയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ രംഗത്തുവന്നത്.
സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. കേരളത്തിൽ വേണമെന്നാണ് ബിജെപി നിലപാട്. സുരേഷ് ഗോപിയുടെ കടുംപിടുത്തം അദ്ദേഹത്തോട് ചോദിക്കണം. ആ അഭിപ്രായം ഏതായാലും ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
sdfsd