ലാവലിൻ കേസ് തുടരുന്നതിലോ അന്വേഷണത്തിലോ എൽ.ഡി.എഫിന് എതിർപ്പില്ല: പന്ന്യൻ രവീന്ദ്രൻ

കോഴിക്കോട്: ലാവലിൻ കേസ് തുടരുന്നതിലോ അന്വേഷണത്തിലോ എൽ.ഡി.എഫിന് എതിർപ്പില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേസിന്‍റെ കാര്യത്തിൽ സർക്കാർ കാട്ടുന്ന തിടുക്കത്തിൽ സംശയമുണ്ട്. സർക്കാർ നീക്കത്തിന് പിന്നിൽ എന്താണെന്ന് ജനത്തിനറിയാം. ലാവലിൻ കേസ് ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ല. അതിനാൽ തന്നെ പരാതിയുമില്ലെന്നും പന്ന്യൻ പറഞ്ഞു.വെള്ളാപ്പള്ളിയുമായോ അദ്ദേഹത്തിന്‍റെ പാർട്ടിയുമായോ യാതൊരുവിധ ചർച്ചക്കും ഇടതു മുന്നണിയില്ല. എസ്.എൻ.ഡി.പിയിൽ അംഗങ്ങളായ ഭൂരിപക്ഷവും എൽ.ഡി.എഫിനൊപ്പമാണെന്നും പന്ന്യൻ മാധ്യമങ്ങളോട് പറഞ്ഞു