സ്ക്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പില്‍ വ്യാപകമായ സാമ്ബത്തിക ക്രമക്കേട്

സംസ്ഥാന സ്ക്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പില്‍ വ്യാപകമായ സാമ്ബത്തിക ക്രമക്കേട്. മാനുവലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് കഴിഞ്ഞ പല വര്‍ഷങ്ങളായി കലോത്സവങ്ങള്‍ നടന്നതെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2011, 2012, 2013 വര്‍ഷങ്ങളില്‍ നടന്ന കലോത്സവത്തിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഭക്ഷണം, സ്റ്റേജ്, വെളിച്ചം ഗതാഗതം തുടങ്ങി ഒട്ടുമിക്ക വകുപ്പുകളും ഫണ്ട് വിനിയോഗിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അനുവദിച്ചതിലധികം തുകയാണ് പല കാര്യങ്ങള്‍ക്കുമായി ചെലവഴിച്ചിരിയ്ക്കുന്നത്.പലതിനും കൃത്യമായ ബില്ലോ വൗച്ചറോ ഇല്ല.വരവു ചെലവു കണക്കുകള്‍ ഫിനാന്‍സ് കമ്മറ്റി നിര്‍ദ്ദേശിയ്ക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഓഡിറ്റ് ചെയ്യണമെന്നും ഇത് സംഘാടക സമിതി അംഗീകരിയ്ക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ കലോത്സവ മാനുവലില്‍ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഈ അവസ്ഥ. കലോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിതര ഏജന്‍സികളെ തെരഞ്ഞെടുക്കുമ്ബോള്‍ ടെന്‍ഡര്‍ വിളിയ്ക്കണമെന്നാണ് നിയമം. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. എല്ലാ വര്‍ഷവും ഒരേ തരത്തിലുളള സാമ്ബത്തിക ക്രമക്കേടുകളാണ് നടന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.