വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും വേണ്്ടത്ര വൈദഗ്ധ്യമില്ലാത്തവർ: രാം ജഠ്മലാനി

വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും വേണ്്ടത്ര വൈദഗ്ധ്യമില്ലാത്തവർ: രാം ജഠ്മലാനി
പൂന: ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും പാക്കിസ്ഥാനുമായുള്ള നയതന്ത്ര ഇടപെടലില്‍ വേണ്്ടത്ര വൈദഗ്ധ്യമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി. പാക്കിസ്ഥാനുമായി ഇടപെടുന്നതിനുവേണ്്ട വിദ്യാഭ്യാസം ലഭിച്ചവരും കുറവാണെന്ന് മലാനി ആരോപിച്ചു. പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മലാനിയുടെ വിമര്‍ശനം. പത്താന്‍കോട്ടില്‍ ഒരു ഗുരുതര പ്രശ്നമുണ്്ടായി. അത് അന്വേഷിക്കപ്പെടേണ്്ടതുമാണ്. പക്ഷേ ഈ വിഷയത്തില്‍ സര്‍ക്കാരെടുത്ത സമീപനത്തിന് മാപ്പുനല്‍കാന്‍ കഴിയില്ല. പാക്കിസ്ഥാനുമായി എല്ലാ കാലത്തും ചര്‍ച്ചകള്‍ വേണം. ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചാണെന്ന് കേന്ദ്രത്തിന് വ്യക്തമായ ധാരണ വേണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദേശകാര്യമന്ത്രാലയത്തില്‍ ഇത് മനസിലാക്കാന്‍ കഴിയുംവിധം വിദ്യാഭ്യാസം ലഭിച്ചവര്‍ ആരുമില്ല-പൂന ലോ കോളജില്‍ ഒരു പൊതുപരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കള്ളപ്പണ, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും മുന്‍ നിയമമന്ത്രികൂടിയായ ജഠ്മലാനി ആരോപിച്ചു.