ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81


ഷീബ വിജയൻ

തിരുവന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. സയൻസ് ഗ്രൂപ്പിൽ 83.25 ശതമാനം, ഹ്യുമാനിറ്റീസിൽ 69.16 ശതമാനം, കൊമേഴ്സിൽ 74.21 ശതമാനം എന്നിങ്ങനെയാണ് വിജയം. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും. www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും SAPHALAM 2025, iExaMS - Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം പരിശോധിക്കാനാകും.

article-image

asdadsfasdfads

You might also like

Most Viewed