"കപ്പൽ മാർഗം ഹജ്ജ് യാത്ര യാഥാർഥ്യമാക്കാൻ ഇടപെടണം"; നാല് കാര്യങ്ങൾക്കായി മുഖ്യമന്ത്രിയ്ക്ക് നിവേദനം


അക്ബർ പൊന്നാനി

പൊന്നാനി: കുതിച്ചുയരുന്ന വിമാന യാത്രാ നിരക്കിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസമായി കപ്പൽ മാർഗമുള്ള ഹജ്ജ് യാത്ര യാഥാർഥ്യമാക്കാൻ ഇടപെടണമെന്ന് മുൻ സംസഥാന ഹജ്ജ് കമ്മിറ്റിയംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.   മലപ്പുറം ജില്ലയിലെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ഇത് സംബന്ധിച്ച നിവേദനം അദ്ദേഹം കൈമാറി.

ഹജ്ജ് യാത്രയ്ക്ക് പുറമെ പൊന്നാനിയുടെ വികസനവുമായി ബന്ധപ്പെട്ട മറ്റു മൂന്ന് കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയ നിവേദനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഖാസിം കോയ സമർപ്പിച്ചത്.

ഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ അറബിക് സർവകലാശാല സ്ഥാപിക്കുക, ഗൾഫ് രാജ്യങ്ങൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ഏറ്റവും കുറഞ്ഞ വഴിദൂരം പൊന്നാനിയിൽ നിന്നാണെന്ന പ്രത്യേകത ഉപയോഗപ്പെടുത്തി നാടിന്റെ മുൻകാല വ്യാപാര - സാമ്പത്തിക പ്രതാപം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ പൊന്നാനി തുറമുഖം വികസിപ്പിക്കുക, പൊന്നാനി - പടിഞ്ഞാറേക്കര ഇടനാഴിയിൽ ഹൗറാ മോഡൽ പാലം കൊണ്ടുവരിക തുടങ്ങിയവയാണ് നിവേദനത്തിൽ ഉന്നയിച്ച മറ്റു മൂന്ന് കാര്യങ്ങൾ.

സംസ്ഥാനത്ത് ഭരണത്തുടർച്ചയായി വന്ന രണ്ടാം ഇടത് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ജില്ലാതല യോഗം ഉദ്‌ഘാടനം ചെയ്യാൻ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് ഉസ്താദ് ഖാസിം കോയ നിവേദനം കൈമാറിയത്. സാധ്യമായ നടപടികൾ താല്പര്യപ്പൂർവം കൈക്കൊള്ളാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി നിവേദന സമർപ്പണത്തിന് ശേഷം ഉസ്താദ് പറഞ്ഞു.

article-image

aa

You might also like

Most Viewed