വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ രക്ഷപ്പെട്ടു


കൊല്ലം:

പള്ളിക്കലാറിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്, അജിത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.

ആറ്റിൽ മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘത്തിന്‍റെ വള്ളം അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴ്സിന്‍റെ സ്കൂബാ സംഘം എത്തിയാണ് ഒഴുക്കിൽപ്പെട്ട ശ്രീരാഗിനെയും അജിത്തിനെയും കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed