നിലവാരമില്ലാത്തവരോട് പ്രതികരിക്കാനില്ല; ശോഭാ സുരേന്ദ്രന് മറുപടിയുമായി ഇ.പി


തിരുവനന്തപുരം:

തന്നെ ബിജെപിയില്‍ എത്തിക്കാന്‍ കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി പ്രതികരിച്ചു. നിലവാരമുള്ളവരുമായി താന്‍ രാഷ്ട്രീയ സംവാദം നടത്തും. അതിനപ്പുറത്തേക്ക് ഒന്നിനും താനില്ലെന്നും ഇ.പി പറഞ്ഞു. ഇ.പി. ജയരാജനെ ബിജെപിയില്‍ എത്തിക്കാന്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ ആരോപണം. ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറിന്‍റെ വീട്ടിലും ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതിലും തൃശൂര്‍ രാമനിലയത്തിലും വെച്ചായിരുന്നു കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ തൃശൂരില്‍ എത്തിയപ്പോഴായിരുന്നു രാമനിലയത്തിലെ കൂടിക്കാഴ്ചയെന്നും അവര്‍ ആരോപിച്ചിരുന്നു.

 

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed