ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ വിട്ടു


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം. കെ കെ രമ എംഎല്‍എയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും കുറ്റക്കാരെ സംരക്ഷിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നും, അതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

article-image

sadadsfadfsadsadfs

You might also like

  • Straight Forward

Most Viewed