ഇന്ന് സന്പൂർണ സൂര്യഗ്രഹണം


പകലിനെ രാത്രിയാക്കുന്ന സന്പൂർണ സൂര്യഗ്രഹണം ഇന്നു സംഭവിക്കും. ഇന്ത്യയടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നേരിട്ട് സന്പൂർണ സൂര്യഗ്രഹണം ദർശിക്കാം. ഇന്ത്യൻ സമയം രാത്രി 9.13 മുതൽ നാളെ വെളുപ്പിന് 2.22വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്നത്. 7.5 മിനിറ്റുവരെ ഇതു നീണ്ടുനിന്നേക്കാം. 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാകുമിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എങ്ങനെ കാണാം ലോകമെന്പാടുമുള്ള ആളുകൾക്ക് സന്പൂർണ സൂര്യഗ്രഹണം കാണാൻ നാസ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 

നാസാപ്ലസ്, നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ ഇത് കാണാം. ഇന്നു രാത്രി 10.30മുതൽ നാളെ വെളുപ്പിന് 1.30വരെ ഈ ലൈവ് ദൃശ്യങ്ങൾ കാണാം. സൂര്യഗ്രഹണം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നുപോകുന്ന സമയത്താണ് സന്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യൻ പൂർണമായി മറയുന്നു. പൂർണ ഗ്രഹണം നീണ്ടുനിൽക്കുക നാല് മിനിറ്റും 27 സെക്കൻഡും മാത്രമായിരിക്കും. സുരക്ഷിതമല്ലാത്ത ലെൻസുകൾ ഉപയോഗിച്ച് ഗ്രഹണം കണ്ടാൽ കാഴ്ചയ്ക്ക് സാരമായ തകരാർ ഉണ്ടാകാം. അതിനാൽ ഇതു നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ സോളാർ ഫിൽറ്ററുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

article-image

jhjhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed