ഇന്ത്യക്കാരനായ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ


ഇന്ത്യക്കാരനായ വിദ്യാർഥിയെ അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബോസ്റ്റണിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് വിദ്യാർഥിയായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി അഭിജിത് പാരുചുരി(20)യാണു മരിച്ചത്. കോളേജ് കാന്പസിനോടു ചേർന്ന വനത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കാറിലാണ് അഭിജിത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 

പണവും ലാപ്ടോപ്പും തട്ടിയെടുക്കാൻ അഭിജിത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞവർഷമാണ് അഭിജിത് ഇവിടെ പഠിക്കാനെത്തിയത്. കോളേജിനടുത്ത് അപ്പാർട്ട്മെന്‍റിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. പരാചുരി ചന്ദ്രശേഖർ−ശ്രീലക്ഷ്മി ദന്പതികളുടെ ഏകമകനാണ്. ഈ വർഷം അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന ഒന്പതാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് അഭിജിത്.

article-image

asdff

You might also like

  • Lulu Exchange
  • Straight Forward

Most Viewed