നെതന്യാഹുവിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഇസ്രായേലിന് നല്ലതെന്ന് യുഎസ് നേതാവ്


ഗസ്സ വിഷയത്തിൽ‍ ഇസ്രായേൽ‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിമർ‍ശനവുമായി യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചുക് ഷൂമർ‍. ഇസ്രായേലിന് മുന്നോട്ടു നീങ്ങാനുള്ള ഏകമാർ‍ഗം നെതന്യാഹുവിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തുന്നതാണെന്നും സെനറ്റിലെ ആദ്യത്തെ ജൂത ഭൂരിപക്ഷ നേതാവും യുഎസ്‌ലെ ഏറ്റവും ഉയർ‍ന്ന റാങ്കുള്ള ജൂത ഉദ്യോഗസ്ഥനുമായ ഷൂമർ‍ പറഞ്ഞു. ഇസ്രായേലിന്റെ താൽ‍പ്പര്യങ്ങളേക്കാൾ‍ മുന്‍ഗണന തന്റെ രാഷ്ട്രീയ നിലനിൽ‍പ്പിനാണ് നെതന്യാഹു നൽ‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഇസ്രായേലികൾ‍ തങ്ങളുടെ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലും ദിശാബോധത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഇസ്രായേലിന്റെ നല്ല ഭാവിക്കുള്ള ഏക മാർ‍ഗം പുതിയ തിരഞ്ഞെടുപ്പ് മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ സമാധാനത്തിനുള്ള പ്രധാന തടസം നെതന്യാഹുവാണെന്നും സെനറ്റ് ഫ്ലോറിൽ‍ 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ‍ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും ഇസ്രായേലിന്റെ പിന്തുണ ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നെതന്യാഹുവിന്റെതെന്നും ഗസ്സയിലെ സിവിലിയന്‍ മരണങ്ങളെ കുറിച്ച് വ്യക്തമാക്കികൊണ്ട് ചുക് ഷൂമർ‍ പറഞ്ഞു. പലസ്തീന് രാഷ്ട്രപദവി നൽ‍കുന്നതിനെ ദീർ‍ഘകാലമായി എതിർ‍ത്തിരുന്ന നെതന്യാഹു, അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വഴിയിലെ നിരവധി തടസ്സങ്ങളിലൊന്നാണെന്ന് ഷൂമർ‍ പറഞ്ഞു.

article-image

sdfsdf

You might also like

Most Viewed