മെഡിറ്ററേനിയന്‍ കടലിൽ‍ ബോട്ട് മുങ്ങി 60 അഭയാർ‍ഥികൾ‍ മരിച്ചു


മെഡിറ്ററേനിയന്‍ കടലിൽ‍ ചെറുബോട്ട് മുങ്ങി 60 അഭയാർ‍ഥികൾ‍ മരിച്ചു. ലിബിയയിൽ‍നിന്ന് അഭയാർ‍ഥികളുമായി പോകുകയായിരുന്ന ചെറു റബർ‍ ബോട്ടാണു മുങ്ങിയത്. ഇറ്റാലിയന്‍ കോസ്റ്റ് ഗാർ‍ഡ് 25 പേരെ രക്ഷപ്പെടുത്തി.  ലിബിയയിലെ സാവിയയിൽ‍നിന്ന് ഏഴ് ദിവസം മുന്‍പാണ് അപകടത്തിൽ‍പ്പെട്ടവർ‍ പുറപ്പെട്ടത്. മൂന്നു ദിവസം മുന്‍പ് ബോട്ടിന്‍റെ എന്‍ജിന്‍ തകർ‍ന്നതിനെത്തുടർ‍ന്ന് ഒഴികി നടക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ യാത്രക്കാർ‍ അവശനിലയിലായിരുന്നു. ഓഷ്യന്‍ വിക്കിംഗ് എന്ന കപ്പലാണ് ഇറ്റാലിയന്‍ തീരസംരക്ഷണ സേനയുമായി സഹകരിച്ച് അഭയാർ‍ഥികളെ രക്ഷപ്പെടുത്തിയത്. 

രക്ഷപ്പെട്ടവരിൽ‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ഇവരെ ഹെലികോപ്റ്റർ‍ മാർ‍ഗം സിസിലിയിലേക്കു കൊണ്ടുപോയി.  ലിബിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ‍നിന്നാണ് യൂറോപ്പ് ലക്ഷ്യമാക്കിയുള്ള അഭയാർ‍ഥി ബോട്ടുകൾ‍ പ്രധാനമായും പുറപ്പെടുന്നത്. ഇറ്റലിവഴി യൂറോപ്പിലെത്താമെന്ന പ്രതീക്ഷയിലാണ് മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെയുള്ള ഈ സാഹസിക യാത്ര.

article-image

sdfsf

You might also like

Most Viewed