അലെക്സെയ്‌ നവാൽനിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷമേ വിട്ടുനൽകൂ എന്ന്‌ റഷ്യ


ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ്‌ അലെക്സെയ്‌ നവാൽനിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷമേ വിട്ടുനൽകൂ എന്ന്‌ റഷ്യൻ അധികൃതർ. രാസപരിശോധനയ്ക്കായാണ്‌ മൃതദേഹം പിടിച്ചുവയ്ക്കുന്നതെന്ന്‌ അറിയിച്ചതായി കുടുംബം പറഞ്ഞു. നവാൽനിയുടെ അമ്മയെ മൃതദേഹം കാണാൻ അനുവദിച്ചിട്ടില്ല. നവാൽനിയെ അധികൃതർ വിഷംനൽകി കൊന്നതാണെന്നും തെളിവുകൾ ഇല്ലാതാക്കാനാണ്‌ മൃതദേഹം വിട്ടുനൽകുന്നത്‌ വൈകിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യ യൂലിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്കോവ്‌ പറഞ്ഞു. മരണകാരണം അന്വേഷിക്കുകയാണ്‌. അന്താരാഷ്ട്രതലത്തിൽ ചർച്ചയായ വിഷയമായതിനാൽ ദുരൂഹത ഒഴിവാക്കാനായാണ്‌ ഫലം വന്നതിനുശേഷമേ മൃതദേഹം വിട്ടുനൽകൂ എന്ന തീരുമാനമെന്നും പെസ്കോവ്‌ പറഞ്ഞു.

article-image

dfgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed