ഓപ്പൺ എഐ സിഇഒ സാം ആൾ‍ട്ട്മാനും പുരുഷ സുഹൃത്തും വിവാഹിതരായി


ഓപ്പൺ എഐ സിഇഒ സാം ആൾ‍ട്ട്മാന്‍ വിവാഹിതനായതായി റിപ്പോർട്ട്. സാം ആൾ‍ട്ട്മാന്‍ തന്റെ പുരുഷസുഹൃത്തായ ഒലിവർ‍ മുൽ‍ഹെറിനെയാണ് വിവാഹം ചെയ്തത്. ഹവായിയിലെ സമുദ്ര തീരത്ത് വച്ചാണ് വിവാഹ ചടങ്ങ് നടന്നത്. ദീർ‍ഘകാല സുഹൃത്തും ജീവിതത്തിലെ പ്രണയ ഭാജനവുമായി വിവാഹിതനായി എന്നാണ് ഒലിവർ‍ മുൽ‍ഹെർ‍ വിവാഹത്തേക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിൽ‍ പറഞ്ഞത്. 2023ൽ‍ നൽ‍കിയ അഭിമുഖത്തിൽ‍ ഇരുവരും ചേർ‍ന്ന് കുടുംബം ആരംഭിക്കുകയാണെന്ന് സാം ആൾ‍ട്ട്മാന്‍ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഒലിവർ‍ സോഫ്‌റ്റ്വെയർ‍ എന്‍ജിനിയറാണ്. 2020 ഓഗസ്റ്റ് മുതൽ‍ 2022 നവംബർ‍ വരെ ഒലിവർ‍ മെറ്റയിൽ‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ‍ നാടകീയ നീക്കങ്ങൾ‍ക്കൊടുവിൽ സാം ആൾ‍ട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയിരുന്നു. ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കമ്പനി ബോർ‍ഡ് തീരുമാനം. 

38കാരനായ സാമിന്റെ നേതൃത്വത്തിലാണ്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെന്‍സേഷനായി മാറിയ സാം ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു.

article-image

േ്ിം്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed