ഹിരോഷിമയിൽ പ്രയോഗിച്ചതിന്‍റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിർമിക്കുന്നു


ഹിരോഷിമയിൽ പ്രയോഗിച്ചതിന്‍റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിർമിക്കുന്നു. ബി61−13 എന്ന ഈ ബോംബ് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ പ്രയോഗിക്കപ്പെട്ടാൽ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്. ശീതയുദ്ധകാലത്ത് വികസിപ്പിച്ച ബി−61 ബോംബിന്‍റെ ആധുനിക പതിപ്പാണിത്. ശത്രുക്കളെ അടക്കിനിർത്തുന്നതിനും മിത്രങ്ങളെ സംരക്ഷിക്കുന്നതിനുമാണു പുതിയ ബോംബെന്നു യുഎസ് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. 

350 കിലോടൺ ആയിരിക്കും ബോംബിന്‍റെ സ്ഫോടനശേഷി. ഹിരോഷിമയിൽ പ്രയോഗിക്കപ്പെട്ടത് 15 കിലോടൺ ആയിരുന്നു. പുതിയ ബോംബ് പൊട്ടിയാൽ 800 മീറ്റർ ചുറ്റളവിലുള്ള എല്ലാ വസ്തുക്കളും ആവിയായിപ്പോകും. 1.6 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാവരും ഉടൻ കൊല്ലപ്പെടും. 3.2 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാവരും ഒരു മാസത്തിനുള്ളിൽ റേഡിയേഷൻ മൂലം മരിക്കും. എട്ടര ലക്ഷത്തിലധികം പേർക്കു ഗുരുതരമായി പരിക്കേൽക്കും.

article-image

serttrd

You might also like

  • Lulu Exchange
  • Straight Forward

Most Viewed