ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് എ.കെ ബാലൻ


ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടും. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടൻ ഷൗക്കത്തെന്നും എ.കെ ബാലൻ പറഞ്ഞു.

ലീഗിന്റെ മനസ്സും ശരീരവും എവിടെയാണെന്ന് കേരളം കണ്ടു. CPIM ഐക്യദാർഢ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഷൗക്കത്തിന്റെ കാര്യത്തിൽ കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയത് CPIM ആണോ? സുധാകരൻ ലീഗിനോട് മാപ്പ് പറയണം,ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് ബിജെപി നയത്തിന്റെ ഭാഗമാണെന്ന് മനസ്സിലാവുമെന്നും എ.കെ ബാലൻ പ്രതികരിച്ചു.

article-image

saddasadssas

You might also like

  • Lulu Exchange
  • Straight Forward

Most Viewed