“ജനങ്ങളുടെ രക്തസാക്ഷിത്വം വച്ച് കളിക്കരുത്, പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരെ സഹായിക്കണം: ഉക്രെയ്ൻ വിഷയത്തിൽ മാർപാപ്പ


ഉക്രയ്ന്‍ യുദ്ധം ഉക്രയ്‌നും−റഷ്യയും തമ്മിലുള്ള പ്രശ്നം മാത്രമല്ല ആയുധവ്യാപാരവുമായും ആയുധസമ്പദ്ഘടനയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന്  ഫ്രാൻസിസ്‌ മാർപാപ്പ. സമാധാന ശ്രമങ്ങൾ വിജയിക്കാത്തതിൽ നിരാശയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടാണ് മാര്‍പാപ്പയുടെ പ്രതികരണം.

“ജനങ്ങളുടെ രക്തസാക്ഷിത്വം വച്ച് കളിക്കരുത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരെ സഹായിക്കണം. ഉക്രയ്‌ന്‌ ആദ്യം ആയുധം നൽകുകയും പിന്നീട് ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ തുനിഞ്ഞും ചിലരാജ്യങ്ങള്‍ കളിക്കുകയാണ്. ഈ പ്രക്രിയയുടെ ഒടുവില്‍ സംഭവിക്കുന്നത് ഉക്രയ്ന്‍ ജനതയുടെ രക്തസാക്ഷിത്വമാണ്.  അതൊരു വൃത്തികെട്ട കാര്യമാണ്‌’ ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ സന്ദർശനം കഴിഞ്ഞ്‌ മടങ്ങവേ മാർപ്പാപ്പ പറഞ്ഞു. എന്നാൽ, രാജ്യങ്ങൾ ഉക്രയ്‌നിലേക്ക് ആയുധങ്ങൾ അയക്കണോ വേണ്ടയോ എന്നതില്‍ മാർപാപ്പ നിലപാട് പ്രഖ്യാപിക്കുകയല്ല ഉണ്ടായതെന്ന വിശദീകരണവുമായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് രംഗത്തെത്തി.

article-image

dfgdfg

You might also like

  • Straight Forward

Most Viewed