യുക്രെയ്ൻ വിഡിയോ: ഗൂഗിളിന് 30 ലക്ഷം റൂബിൾ പിഴയിട്ട് റഷ്യ


യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളടങ്ങിയ വിഡിയോ യൂട്യൂബിൽ നൽകിയെന്നാരോപിച്ച് ഗൂഗിളിന് റഷ്യൻ കോടതി 30 ലക്ഷം റൂബിൾ (ഏകദേശം 26.5 ലക്ഷം രൂപ) പിഴയിട്ടു. വിഡിയോയിലുള്ളത് തെറ്റായ വിവരങ്ങളാണെന്നും നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്.

ഈ മാസാദ്യം സമാനമായ കേസിൽ ആപ്പിൾ, വിക്കിമീഡിയ ഫൗണ്ടേഷൻ എന്നിവർക്കെതിരെയും നടപടിയെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് അനുമതിയില്ലാത്ത സംവിധാനങ്ങളിലേക്ക് പ്രവേശിക്കാൻ അവർക്ക് വഴി നൽകുന്നുവെന്നാണ് ഗൂഗിളിനെതിരെയുള്ള ആരോപണമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഏതുതരം സംവിധാനമാണ് എന്നത് വിശദീകരിച്ചിട്ടില്ല.

article-image

asAASASAas

You might also like

Most Viewed