തുനീഷ്യയിൽ പ്രധാനമന്ത്രിയെ പുറത്താക്കി

തുനീഷ്യൻ പ്രധാനമന്ത്രി നജ്‍ല ബൗദൻ റമദാനെയെ പ്രസിഡന്റ് പുറത്താക്കി. ഒരു അറബ് ലീഗ് രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവർ. അതേസമയം, പുറത്താക്കലിന്റെ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 2021 സെപ്റ്റംബറിലാണ് എൻജിനീയറിങ് സ്കൂൾ പ്രഫസറായ നജ്‍ലയെ പ്രസിഡന്റ് കയിസ് സഈദ് പ്രധാനമന്ത്രിയായി നിയമിച്ചത്. സെൻട്രൽ ബാങ്ക് ഡയറക്ടറായി വിരമിച്ച അഹ്മദ് ഹച്ചാനിയാണ് പുതിയ പ്രധാനമന്ത്രി. ഇദ്ദേഹം ചൊവ്വാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
asdadsdas