എഴുപത് വർഷത്തിന് ശേഷം സൈനികരുടെ മൃതദേഹാവശിഷ്ടം യുഎസിന് കൈമാറി


ക്വാലലംപൂർ: രണ്ടാം ലോകയുദ്ധം അവസാനിച്ചതിനൊപ്പം മലേഷ്യയിൽ തകർന്നുവീണ യുഎസ് വ്യോമസേനാ വിമാനത്തിൽനിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ യുഎസിനു കൈമാറി. എഴുപത് വർഷത്തിന് ശേഷമാണ് സൈനികരുടെ മൃതദേഹാവശിഷ്ടം ജന്മനാട്ടിലെത്തുന്നത്. മൂന്ന് വ്യോമസേനാംഗങ്ങളുമായി സിംഗപ്പൂരിൽനിന്നു പറന്നുയർന്ന വിമാനം 1945 നവംബർ 27ന് ആണ് തകർന്ന് വീണത്.

ക്വാലലംപൂർ വിമാനത്താവളത്തിൽ നടന്ന കൈമാറ്റച്ചടങ്ങിൽ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ പങ്കെടുത്തു. യുഎസ് പതാക കൊണ്ടു മൂടിയ ലോഹപ്പെട്ടിയിലടച്ചാണ് മൃതദേഹാവശിഷ്ടങ്ങൾ യുഎസ് സേനാ വിമാനത്തിലേക്കു മാറ്റിയത്. വിമാനത്തിന്റെ അവശിഷ്ടം 1966ൽ മലേഷ്യയിലെ പർവതപ്രദേശത്തു കണ്ടെത്തിയെങ്കിലും അന്വേഷണമൊന്നും നടന്നില്ല.

2009ൽ പ്രദേശവാസികൾ ഈ സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തി മലേഷ്യയിലെ യുഎസ് എംബസിക്കു കൈമാറുകയായിരുന്നു.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വിമാനഭാഗങ്ങൾക്കൊപ്പമുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുത്ത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed