ഒന്പത് ഐ.എസ് ഭീകരർ തുർക്കിയിൽ പിടിയിൽ

അങ്കാറ: തുർക്കിയിലെ ഗസിയാന്‍തെപ് പ്രവിശ്യയിൽ ചാവേർ ആക്രമണത്തിനെത്തിയ ഒന്പത് ഐ.എസ് തീവ്രവാദികൾ പിടിയിൽ. ഇസ്താംബൂളിൽ രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകളിൽ സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനങ്ങളിൽഭീതിയുണ്ടാക്കുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രവിശ്യാ ഗവർണർ പറഞ്ഞു. കഴിഞ്ഞ മാസം അങ്കാറയിൽ രണ്ട് ചാവേർ ആക്രമണങ്ങളിലായി 102 പേർ മരിച്ചിരുന്നു.