സിറിയയിലെ റഷ്യൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം


ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ റഷ്യൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. സിറിയയിൽ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ റഷ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ എംബസിയ്ക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടയിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വിമത സംഘടനകൾ ശക്തമായ പ്രദേശത്ത് നിന്നാണ് ആക്രമണമുണ്ടായത്. എന്നാൽ ഏത് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. റഷ്യ വ്യോമാക്രമണം തുടങ്ങിയ സമയത്തും എംബസിയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. സിറിയയിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കിയ റഷ്യ ഐസിസ് കേന്ദ്രങ്ങളിൽ വ്യാപക നാശം വിതയ്ക്കുകയും മുന്നൂറോളം ഐസിസ് ഭീകരരെ വധിയ്ക്കുകയും ചെയ്തു.

You might also like

Most Viewed