മ്യൂസിക് ഷോയ്ക്കിടെ യുവതി ശ്വാസം മുട്ടി മരിച്ചു

ഗുര്‍ഗോണ്‍: പ്രശസ്ത അമേരിക്കന്‍ താരം സ്‌ക്രിലെക്‌സിന്റെ മ്യൂസിക് ഷോയ്ക്കിടെ യുവതി ശ്വാസം മുട്ടി മരിച്ചു. ദില്ലിയിലെ ഗുര്‍ഗോണില്‍ നടന്ന പരിപാടിക്കിടെയാണ് 23കാരിയായ അഞ്ചാല്‍ അറോറ കുഴഞ്ഞ് വീണത്.
കൂട്ടുകാര്‍ക്കൊപ്പമാണ് യുവതി പരിപാടി കാണാനെത്തിയത്. നിയന്ത്രിക്കാനാവുന്നതിലും അളുകള്‍ പരിപാടി കാണാനെത്തിയാതായി പൊലീസ് പറഞ്ഞു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞുവീണ അഞ്ചാല്‍ പെട്ടന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണം വ്യക്തമാകൂ. കുഴഞ്ഞു വീണ അഞ്ചാലിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂന്ന് ഗ്രാമി അവാര്‍ഡ് ജേതാവായ സ്‌ക്രിലെക്‌സിന്റെ പരിപാടി കാണാന്‍ 8000 പേര്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത് എന്നാല്‍ 2000 ആളുകള്‍ അധികമായി എത്തിയതായി പൊലീസ് അറിയിച്ചു.