ശാശ്വതീകാനന്ദയുടെ മരണം ഒഴുക്കിൽപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: ശാശ്വതീകാനന്ദ അടിയൊഴുക്കിൽപ്പെട്ടാണ് മരിച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. കോടതിയിൽ നൽകിയ അന്തിമ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ വെള്ളാപ്പള്ളി നടേശൻ 34-ാം പ്രതിയാണ്. 114-ാം സാക്ഷിയായി ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.