അമേരിക്കയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെയ്പ്പിൽ ഒരു മരണം


വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അക്രമത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അമേരിക്കയുടെ കാലിഫോർണിയയിലെ സാന്റാ റോസയിൽ സ്വാതന്ത്രദിനാഘോഷങ്ങളോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടത്തിനിടയിലാണ് തോക്ക് ധാരികൾ ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്.  കാർ ഓടിച്ചുകയറ്റിയ അക്രമികൾ വെടിയുതിർക്കു കയായിരുന്നു. ജനക്കൂട്ടത്തിനിടയിലെ ഒരു വ്യക്തിയും തിരിച്ച് വെടിവെച്ചു. കാർ മതിലിൽ ഇടിച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപെട്ടെന്നാണ് വിവരം.

അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. . 35 വയസ്സുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടത്. 29 വയസ്സുള്ള ഒരു സ്ത്രീയ്ക്കും 16,17 വയസ്സുള്ള രണ്ടു കുട്ടികൾക്കും പരിക്കേറ്റു. കരിമരുന്ന് പ്രയോഗം അനുവാദത്തോടെയല്ല നടന്നതെന്നാണ് പോലീസ് പറയുന്നത്. ബഹളത്തിനിടയിലാണ് വെടിവെപ്പുണ്ടായത്. 

You might also like

  • Straight Forward

Most Viewed