ഇന്ത്യയിൽ ഒരു മാസത്തെ ലോക്ക്ഡൗണ്‍ വേണമെന്ന് യുഎസ് ആരോഗ്യ വിദഗ്ധൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു മാസത്തെ ലോക്ക്ഡൗണ്‍ വേണമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധനായ ഡോ. ആന്‍റണി ഫൗച്ചി. സായുധ സൈന്യത്തിന്‍റെയടക്കം സഹായത്തോടെ താത്കാലിക ആശുപത്രികൾ നിർമിച്ചും വന്പൻ വാക്സിനേഷൻ ഡ്രൈവ് നടത്തിയും മാത്രമേ ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് വ്യാപനം തടയാനാവൂ. കേന്ദ്ര സർക്കാർ അതിന്‍റെ എല്ലാ വിഭവശേഷിയും കോവിഡ് പ്രതിരോധത്തിനായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.