പലസ്തീനുമായി സൗഹൃദം പുനഃസ്ഥാപിക്കാൻ അമേരിക്ക


വാഷിംഗ്ടൺ: ട്രംപ് ഭരണത്തിന് കീഴിൽ താറുമാറായ പലസ്തീൻ ബന്ധം പുനഃസ്ഥാപിക്കാൻ പുതുതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കവെ അമേരിക്കൻ അംബാസിഡർ ആണ് പലസ്തീനുള്ള അമേരിക്കൻ സഹായം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞത്.

പലസ്തീന് നൽകിവരുന്ന സഹായത്തിന്റെ ഇരുനൂറോളം മില്യൺ ഡോളർ ട്രംപ് ഭരണകൂടം 2018 ൽ വെട്ടിക്കുറച്ചിരുന്നു. നൂറ്റാണ്ടിന്റെ കരാർ എന്ന് വിശേഷിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നിർദേശം അംഗീകരിക്കാൻ സമ്മർദം ചെലുത്തുവാൻ വേണ്ടിയായിരുന്നു ഇത്. നയതന്ത്രപരമായി ഉപകാരപ്പെടുന്നതിനു പകരം ഫലസ്തീൻ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് ഇതുമൂലം ഉണ്ടായത്.

എന്നാൽ പുതിയ നീക്കങ്ങൾ പലസ്തീൻ ഭരണകൂടത്തിന് തങ്ങൾ അനുകൂലമാണെന്നതിനുള്ള തെളിവില്ലെന്നും മിൽസ് പറഞ്ഞു. ഇസ്രയേലിലെയും പലസ്തീനിലെയും ജനങ്ങൾക്ക് സ്വസ്ഥവും സമാധനവുമായ ജീവിതം ഉറപ്പാക്കാൻ ആണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക എന്നും തുടരുമെന്നും− മിൽസ് വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed