എല്ലാ വർഷവും കോവിഡ് വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാം

അബുദാബി : ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വർഷവും വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ.ഫരീദ അൽ ഹൊസാനി. 16 വയസുള്ളവർക്ക് നൽകുന്ന ചില വാക്സീനുകൾ ഭാവിയിൽ കുട്ടികൾക്ക് നൽകാമോ എന്നുള്ള വൈദ്യ പരീക്ഷണത്തിലാണ്. അതേസമയം, കോവിഡ് ബാധിതരായ 40 മുതൽ 50% വരെ ആളുകൾക്ക് പ്രത്യക്ഷത്തിൽ യാതൊരു അസുഖവും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായമുള്ളവരിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അവർ പറഞ്ഞു.
അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് സംഘടുപ്പിച്ച വെർച്വൽ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.