ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗ് വിടും


വാഷിംടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ' തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കും അതറിയാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇനി ബൈഡനെ വിജയിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അവർ തെറ്റാണ് ചെയ്യുന്നതെന്നും അക്കാര്യം സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ട്രംപ് പറഞ്ഞു.

തെരെഞ്ഞെടുപ്പ് സംബന്ധിച്ച് വിചിത്ര വാദങ്ങളായിരുന്നു നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നത്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നുമായിരുന്നു നിലപാട്.നിയമനടപടികളിലേക്ക് കടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
യുഎസിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ്‌ ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഡിസംബര്‍ 14ന് ഇലക്ടറല്‍ കോളജ് ചേര്‍ന്ന് പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്തും.

You might also like

  • Straight Forward

Most Viewed