കോവിഡ്: എയർ ഇന്ത്യ യൂറോപ്പിലെ അഞ്ച് ഓഫീസുകൾ അടച്ചിടാനൊരുങ്ങുന്നു


ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാനൊരുങ്ങി എയര്‍ ഇന്ത്യ. വിയന്ന, മിലാന്‍, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ ഓഫീസുകളാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ അഭിഭാഷകരുമായി കൂടിയാലോചിച്ച് തീയതി പ്രഖ്യാപിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. നിലവിൽ ഇവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. വന്ദേ ഭാരത് സർവീസുകളും ഇവിടങ്ങളിലേക്ക് ഉണ്ടാകില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed