ലോകത്തിനു മുന്നില്‍ ചൈനയുടെ ശക്തിപ്രകടനം


ബെയ്ജിങ്: രണ്ടാം ലോക മഹായുദ്ധ സമാപനത്തിന്‍റെ എഴുപതാം വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി ബെയ്ജിങ്ങില്‍ കൂറ്റന്‍ സൈനിക പരേഡ് നടന്നു. ചൈനയുടെ സൈനിക ശേഷിയുടെ 80 ശതമാനവും ഇതാദ്യമായാണ് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്. 12,000 സൈനികരും 200 യുദ്ധ വിമാനങ്ങളും ടാങ്കുകളും പരേഡിൽ അണിനിരന്നു. വിദേശരാജ്യങ്ങളിലെ 1000 സൈനികരും പരേഡിൽ പങ്കെടുത്തു.
സർവസൈന്യാധിപൻ കൂടിയായ പ്രസിഡന്റ് ഷി ജിന്‍പിങ് രാജ്യം സമാധാനത്തിനു വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞു. ജപ്പാനെതിരെയുള്ള ചൈനയുടെ വിജയം ലോകത്തിനു മുന്നിൽ ചൈനയുടെ പദവിയെ തിരികെയെത്തിച്ചു. ചൈനയിലെ ജനങ്ങൾ അവസാനം വരെ ഊർജസ്വലരായി പോരാടി ജപ്പാനു മേൽ വിജയിച്ചു. 5,000 വർഷത്തോളം പഴക്കമുള്ള ചൈനയുടെ സംസ്കാരത്തെ കാത്തുസൂക്ഷിക്കുകയും രാജ്യത്ത് സമാധാനം നിലനിർത്തുകയും ചെയ്തു. പീപ്പിൾസ് ലിബറേഷൻ ആർമിയിൽ നിന്നും മൂന്നു ലക്ഷം പേരെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
30 രാജ്യങ്ങളുടെ പ്രതിനിധികളാണ് പരേഡ് വീക്ഷിക്കാൻ എത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ തുടങ്ങിയവർ പങ്കെടുത്തപ്പോൾ അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങൾ വിട്ടു നിന്നു.
Prev Post