ഹൈഡ്രോക്സിക്ലോറോക്വിൻ അവലോകനം ജൂണ്‍ മധ്യത്തോടെ; ലോകാരോഗ്യ സംഘടന


ജനീവ: മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ സംബന്ധിച്ച വിവരങ്ങൾ ജൂണ്‍ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ പ്രശ്നങ്ങളും പാർശ്വഫലങ്ങളും ചൂണ്ടിക്കാട്ടി ഈ മരുന്നിന്‍റെ ഉപയോഗം താത്ക്കാലികമായി ലോകാരോഗ്യ സംഘടന നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ വേഗത്തിൽ അവലോകനം നടത്തുമെന്ന് അറിയിച്ചത്.

കൊറോണ വൈറസ് ചികിത്സയ്ക്ക് ഫലപ്രദമായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കാമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. 

അതേസമയം, ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡിന്‍റെ അവലോകനത്തിനു ശേഷം ഹൈഡ്രോക്സിക്ലോറോക്വിനിന്‍റെ ഗുണം, ദോഷം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ കോവിഡ് രോഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് നിർത്തിവച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed