രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ


ടോക്യോ: കൊവിഡ് പ്രതിരോധത്തിൽ പ്രധാനമാണ് മാസ്കുകളുടെ ഉപയോഗം. ശ്വാസത്തിലൂടെ പകരുന്ന രോഗത്തെ തടയുന്നതിൽ പ്രധാന പങ്ക് മാസ്കിനുണ്ട്.എന്നാൽ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ മാസ്ക് ധരിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ജപ്പാനിലെ ഒരു വിദഗ്ധ സംഘം. ജപ്പാൻ പീഡീയാട്രിക് അസോസിയേഷൻ ആണ് ഈ സൂചന നൽകുന്നത്. മാസ്ക് കൊച്ചുകുട്ടികൾ ധരിച്ചാൽ ശ്വാസതടസ്സത്തിനും അവരുടെ കഴുത്ത് ഞെരിയുന്നതിനും ഇടയുണ്ട്. അവരുടെ ശ്വസനത്തിന് തടസം നേരിടുന്പോൾ ഹൃദയത്തിന് ഭാരം വർദ്ധിക്കും. കുട്ടികളിൽ അതീവ ഗുരുതരമായ കൊവിഡ് ബാധ വിരളമാണ്. കൊച്ചുകുട്ടികൾക്ക് മാസ്ക് ധരിപ്പിക്കേണ്ടെന്ന് അമേരിക്കൻ രോഗനിയന്ത്രണ കേന്ദ്രവും അമേരിക്കയിലെ ശിശുരോഗ പഠന അക്കാദമിയും വെളിവാക്കിയിട്ടുണ്ട്. 

ജപ്പാനിൽ നിലവിൽ രോഗബാധ തീവ്രത കുറഞ്ഞതോടെ കൊവിഡ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്ന അവസാന നാല് മേഖലകളിലും അത് പിൻവലിച്ചെന്ന് പ്രധാനമന്ത്രി ഷിൻസോ അബെ അറിയിച്ചു. രോഗം ശക്തമായി വീണ്ടും റിപ്പോർട്ട് ചെയ്താൽ അടിയന്തിരാവസ്ഥ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed