കോവിഡ് മരണ നിരക്കിൽ ചൈന മുന്നിലെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് മരണനിരക്കിൽ അമേരിക്കേയേക്കാൾ മുന്നിൽ ചൈനയാണെന്ന് അമേരിക്ക. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോണ്‍ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് മരണ നിരക്കിൽ അമേരിക്കയാണ് മുന്നിൽ. കഴിഞ്ഞ ദിവസം ചൈന വുഹാനിലെ മരണനിരക്ക് വീണ്ടും പുറത്തുവിട്ടിരുന്നു. ഈ കണക്കു പ്രകാരം മുൻപ് പുറത്തുവന്നതിനേക്കാൾ 4,000 പേരുടെ മരണം കൂടുതലായിരുന്നു. ഇത് മുൻ നിർത്തിയാണ് ചൈനയാകും മരണ നിരക്കിൽ മുന്നിലെന്ന് ട്രംപ് ആവർത്തിച്ചത്. എന്നാൽ, ട്രംപിന്‍റെ വാക്കുകളോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.