മുംബൈയിൽ സ്ഥിതി ഗുരുതരം; ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധ


മുംബൈ: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന മുംബൈയിൽ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ. നാവികസേനയിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. ജസ്‌ലോക് ആശുപത്രിയിലെ 26 മലയാളി നഴ്സുമാർ ഉൾപ്പെ‌ടെ 28 നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചു. വിവിധ ഇടങ്ങളിലായി മലയാളി അടക്കം 10 റസിഡന്‍റ് ഡോക്ടർമാർക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാതെയാണ് ഇവരിൽ പലർക്കും കോവിഡ് തിരിച്ചറിഞ്ഞിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed