കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു


പത്തനംതിട്ട: അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റാന്നി കോവൂർ കുടുംബാംഗം അച്ഛൻകുഞ്ഞ് കുരുവിള ന്യൂയോർക്ക് പേയിറ്റൻ ഐലൻഡീൽ കോവിഡ് ബാധിച്ചു മരിച്ചത്. സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തും. ഭാര്യ ജൈനമ്മ റാന്നി. അജി, ആഷ്ലി, അലക്സ് മക്കൾ. വന്ദ്യ പ്രസാദ് കുരുവിള കോർ എപ്പിസ്കോപ്പാ കോവൂർ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

പത്തനംതിട്ട ജില്ലക്കാരായ ഒന്പതു പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ന്യൂയോർക്കിൽ മരിച്ച ഇലന്തൂർ സ്വദേശി തോമസ് ഡേവിഡായിരുന്നു ആദ്യത്തെയാൾ. കഴിഞ്ഞ ദിവസം തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, ദന്പതികളായ ഇലന്തൂർ പ്രക്കാനം ഇടത്തിൽ സാമുവൽ, ഭാര്യ മേരി എന്നിവർ പിന്നീട് മരിച്ചു. തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ, വളഞ്ഞവട്ടം തൈപറന്പിൽ സജി എബ്രഹാമിന്‍റെ മകൻ ഷോണ്‍ എസ്. എബ്രഹാം, നെടുന്പ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ്, ഇലന്തൂർ വാര്യാപുരം സ്വദേശി ജോസഫ് കുരുവിള എന്നിവരാണ് അമേരിക്കയിൽ മരിച്ച മറ്റ് പത്തനംതിട്ടക്കാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed