കൊറോണ വാക്‌സിൻ സെപ്തംബറോടെ സജ്ജമാകും: ഗവേഷകർ

ന്യൂയോർക്ക്: കൊവിഡ് 19ന് എതിരായ വാക്സിൻ സെപ്തംബറോടെ സജ്ജമാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരുടെ അവകാശവാദം. തങ്ങളുടെ വാക്സിൻ ഫലപ്രദമാകുമെന്ന് 80 ശതമാനത്തോളം ആത്മവിശ്വാസമുണ്ടെന്നും വാക്സിൻ ഗവേഷണ ടീമിലുള്ള പ്രൊഫ.സാറാ ഗിൽബർട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്നും അവർ വ്യക്തമാക്കി.
മുഴുവൻ ദിവസങ്ങളിലും വാക്സിൻ വേണ്ടിയുള്ള പരീക്ഷണങ്ങളിലാണ് ഗവേഷകർ. തങ്ങളുടെ വാക്സിന് ഫലപ്രദമാകാൻ സാധ്യത കൂടുതലാണെന്നാണ് ഇവർ പറയുന്നത്. എല്ലാം ശുഭമായി നടന്നാൽ സെപ്തംബറിൽ തന്നെ വാക്സിൻ സജ്ജമാകും− സാറാ ഗിൽബർട്ട് വ്യക്തമാക്കി.