ഡല്‍ഹി പോലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഇഷാന്തും കോലിയും

ന്യൂഡൽഹി: കോവിഡ്−19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ സമയത്തെ ഡൽഹി പോലീസിന്റെ നിരന്തര സേവനങ്ങൾക്ക് നന്ദി അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ടീം അംഗം ഇഷാന്ത് ശർമയും. വീഡിയോ സന്ദേശത്തിലാണ് ഇരുവരും പോലീസിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്. ഇവ ഡൽഹി പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുന്നതിനൊപ്പം ദിവസവും പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാനും ഡൽഹി പോലീസ് തയ്യാറാകുന്നുണ്ടെന്ന് കോലി പറഞ്ഞു.
https://twitter.com/i/status/1248561030583721984
‘’രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡൽഹി പോലീസ് അവരുടെ ജോലി ചെയ്യുകയാണ്. പുറത്തിറങ്ങാതെ വീട്ടിൽ തന്നെയിരുന്ന് നമുക്ക് അവരെ സഹായിക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം വ്യാജ വാർത്തകൾ വിശ്വസിക്കാതിരിക്കുക എന്നതാണ്’’, ഇഷാന്ത് പറഞ്ഞു.
https://twitter.com/i/status/1248584180033818630
ശനിയാഴ്ച രാവിലെ വരെ കോവിഡ് −19 മൂലം 200 ലധികം മരണങ്ങളും 7,000 കേസുകളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 7,400−ഓളം പേർക്ക് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേർക്ക് ജീവൻ നഷ്ടമായി.