അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഭീകരാക്രമണം: അഞ്ചു പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഭീകരാക്രമണം. കാബൂളിലെ സൈനിക അക്കാദമി കവാടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.