ഡൽഹിയിൽ ഇക്കുറിയും നിലംതൊടാതെ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ ഇക്കുറിയും നിലംതൊടാതെ കോൺഗ്രസ്. എ.എ.പിയുടെ വരവിനു മുന്പ് തുടർച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോൺഗ്രസ് ഇക്കുറിയും അക്കൗണ്ട് തുറക്കുന്ന ലക്ഷണങ്ങളില്ല. ആദ്യ ഫലസൂചനകളിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ലീഡ് നേടിയെങ്കിലും പിന്നീട് പിന്നിലേക്കു പോയി. ബല്ലിമാരൻ മണ്ധലത്തിൽ മത്സരിച്ച ഹാരൂൺ യൂസഫാണ് ലീഡ് നേടിയ ഏക കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ അടുത്ത അനുയായികളിൽ ഒരാളാണ്.