കൊറോണ: മരണസംഖ്യ ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേർ: 42,000 പേര്‍ രോഗബാധിതര്‍


ബെയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേർ. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു. 2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. 

അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed