തായ്‌ലൻഡിൽ 20 പേരെ വെടിവച്ചു കൊന്ന സൈനികനെ വധിച്ചു


ബാങ്കോംഗ്: തായ്‌ലൻഡിലെ വടക്കുകിഴക്കന്‍ മേഖലയായ നഖോണ്‍ രത്ചസിമയില്‍ 20 പേരെ വെടിവച്ചു കൊന്ന സൈനികനെ സുരക്ഷാസേന വധിച്ചു. സൂറതമ്പിതക് സൈനിക ക്യാംപിലെ സബ് ലഫ്റ്റനന്‍റ് ജക്രപന്ത് തോമ്മയെയാണ് സൈന്യം വധിച്ചത്. അക്രമിയെ കീഴ്പ്പെടുത്താനുള്ള സൈനിക നടപടിക്കിടെ വെടിവയ്പിൽ ഒരു സൈനികനും കൊല്ലപ്പെട്ടു. കമാന്‍ഡറെയും മറ്റ് രണ്ട് പേരെയും സൈനിക ക്യാംപില്‍ വെടിവച്ചശേഷം മോഷ്ടിച്ച കാറില്‍ തോക്കുകളും സ്ഫോടകവസ്തുക്കളുമായി തോമ്മ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മുവാംഗ് ജില്ലയിലെ ടെര്‍മിനല്‍ 21 ഷോപ്പിംഗ് മാളിലേക്കുള്ള വഴിയില്‍ പൊതുജനങ്ങള്‍ക്ക് നേരെ തലങ്ങും വിലങ്ങും വെടിയുതിർത്തു. ഇതിനു പിന്നാലെ അക്രമിയെ പിടികൂടാൻ നഗരത്തിലും സമീപ നഗരങ്ങളിലും നൂറുകണക്കിനു സൈനികരെയാണ് വിന്യസിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed