സ്പോർട്സ് ക്വാട്ട നിയമനത്തിന് പച്ചക്കൊടി: 195 കായികതാരങ്ങൾ സർക്കാർ സർവ്‍വീസിലേക്ക്

തിരുവനന്തപുരം: അഞ്ചു വർഷമായി മുടങ്ങിക്കിടന്ന സ്പോർട്സ് ക്വാട്ട നിയമനത്തിന് പച്ചക്കൊടി കാണിച്ച് സംസ്ഥാന സർക്കാർ. 2010− 14 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനു പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ കായികതാരങ്ങൾക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി
തുഴച്ചിലിൽ ഒളിന്പ്യനായ ജെനിൽ കൃഷ്ണൻ, വേൾഡ് യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ 200 മീറ്ററിൽ മത്സരിച്ച ജെറിസ് ജോർജ്, കോമൺവെൽത്ത് ഗെയിംസിൽ മത്സരിച്ച സൈക്ലിങ് താരം സയോണ, സ്കൂൾ കായികോത്സവങ്ങളിലെ താരമായിരുന്ന എം.ഡി താര ഉൾപ്പെടെ 195 കായിതാരങ്ങൾക്കാണ് നിയമനം ലഭിക്കുക. ഇതിൽ നിന്ന് അഞ്ചു പേരെ റഗുലർ തസ്തികകളിലും 190 പേരെ താൽക്കാലികമായുമാണ് നിയമിക്കുന്നത്. ഇതിനായി 195 പുതിയ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് സ്പോർട്സ് ക്വാട്ടയിൽ നിയമനം നൽകുന്നത്. നിയമന ഉത്തരവ് ഉടൻ കൈമാറും.