മാർക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ


എറണാകുളം: തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ കന്നി മലയാളം ചിത്രം മാർക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ദുൽഖർ സൽമാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുത്തിറക്കിയത്. വിജയ് സേതുപതിക്കൊപ്പം, ജയറാമിനെ നായകനാക്കി സനിൽ കളത്തിൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രത്തിൽ ആത്മീയയാണ് നായിക.

സത്യം സിനിമാസിന്റെ ബാനറിൽ എ.ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ‍തിരക്കഥയും സംവിധായകൻ തന്നെ.

 ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

സാജന്‍ കളത്തിൽ‍ ഛായാഗ്രഹണം നിർ‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനിൽ‍ കളത്തിൽ‍, റെജീഷ് മിഥില എന്നിവർ‍ ചേർ‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകൾ‍ ചെയ്യുന്നത്. അനിൽ‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികൾ‍ക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed