ബദ്ഗാമിൽ ഇന്ത്യൻ ഹെലികോപ്ടർ തകർന്നു വീണതിൽ പങ്കില്ലെന്ന് പാകിസ്ഥാൻ

ബദ്ഗാമിൽ ഇന്ത്യൻ ഹെലികോപ്ടർ തകർന്നു വീണതിൽ പാകിസ്ഥാന് പങ്കില്ലെന്ന് പാക് സേന വക്താവ്. നിലവിലെ സാഹചര്യങ്ങൾ വഷളാക്കുന്ന രീതിയിലുള്ള സമീപനം പാകിസ്ഥാൻ സ്വീകരിക്കില്ലെന്ന് പാക് സേന വക്താവ് വിശദമാക്കി. തങ്ങളുടെ പക്കൽ ആയുധങ്ങൾ ഉണ്ട് പക്ഷേ അവ തങ്ങളുടെ സ്വരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും പാക് വക്താവ് പറഞ്ഞു.
വ്യോമാതിർത്തി ലംഘിച്ച 2 ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് വിശദമാക്കിയ വക്താവ് ആക്രമിച്ചത് തങ്ങളുടെ സജ്ജമാണെന്ന് കാണിക്കാനാണെന്നും പാക് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.