യെമനിൽ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു

യെമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. സനായിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള നെഹം ജില്ലയിലെ വീടാണ് ആക്രമണത്തിൽ തകർന്നത്. യെമനിൽ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെതിരെ അറബ് സഖ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.